/uploads/news/news_കണിയാപുരം നിബ്റാസുൽ_ഇസ്‌ലാം_വാഫി_കോളേജിൽ..._1647336494_7878.jpg
Events

കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ വാഫി പ്രാർത്ഥനാ ദിനം ആചരിച്ചു.


കണിയാപുരം: കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ പ്രാർത്ഥനാ ദിനം ആചരിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത് ദിനമായ ശഅ്ബാൻ 10 വാഫി പ്രാർത്ഥനാ ദിനമായി ആചരിക്കാൻ സി.ഐ.സി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച പ്രാർഥനാ സംഗമം നടത്തിയത്.മൺമറഞ്ഞ സമസ്ത നേതാക്കൾ, കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിലെ ഗുണകാംക്ഷികളായ കണിയാപുരം ബഷീർ, കണിയാപുരം ആലായി ഗാർഡൻ റഷീദ് , അബ്ദുൽ ഹക്കീം  (റിട്ട.ബി.എസ്.എൻ.എൽ) എന്നിവരെയും, സ്ഥാപനങ്ങൾ നിർമ്മിച്ചും ദീനീപ്രവർത്തനങ്ങൾ നടത്തിയും അവിശ്രമം പ്രവർത്തിച്ചു കടന്നു പോയ മഹാത്മാക്കൾ, പ്രവർത്തകർ തുടങ്ങി എല്ലാപേരുടെയും പരലോക ഗുണത്തിന് വേണ്ടിയാണ് പ്രാർത്ഥനാ ദിനം ആചരിച്ചത്.കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ നടന്ന പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.ഷഹീർ ജി അഹമ്മദ്,അബ്ദുൽ ജബ്ബാർ മാഷ്, ഷാനവാസ് മാസ്റ്റർ ഡോ: മുഹമ്മദ് ഷാഫി വാഫി,മുഹമ്മദ് ബാഖവി പെരുമാതുറ,അസ്ലം വാഫി, ജസീം ഫൈസി, അബ്ദുൽ ഖരീം ഉസ്താദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.

0 Comments

Leave a comment